ദിയ കൃഷ്ണയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി... പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം, 13 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു

നടന് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയുടേതാണ് ഉത്തരവ്. റിപ്പോര്‍ട്ട് 13 ന് ഹാജരാക്കാന്‍ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് മ്യൂസിയം പോലീസ് പാലിക്കാത്തതിനാലാണ് അന്ത്യശാസനം നല്‍കിയത്.
ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം 5 പേര് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ദിയാ കൃഷ്ണയുടെ ആഭരണ ശാലയായ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്ത് മാറ്റിയതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാര്‍ കൗണ്ടര്‍ പരാതി നല്‍കിയത്.
നടന് ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ , ജി. എല്‍. സന്തോഷ് കുമാര്‍, എസ്.എസ് അര്ജുന്, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























