ആലപ്പുഴ ചാരുംമൂടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു....

സങ്കടക്കാഴ്ചയായി... ചാരുംമൂടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ പിള്ളയാണ് (63) മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം നടന്നത്.
ശിവന്‍കുട്ടി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചവത് നാലുപേരാണ്. നിലമ്പൂര്‍ വഴിക്കടവില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മരണം ഏറെ ചര്‍ച്ചയായതാണ്. മൃഗവേട്ടക്കാരന്‍ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേര് മരിച്ചത്.
https://www.facebook.com/Malayalivartha

























