പാലക്കാട് മണ്ണാര്‍ക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു....

പാലക്കാട് മണ്ണാര്‍ക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു. മണലടി ഉന്നതിയിലെ റാവുത്തര്‍ വീട്ടില്‍ പാത്തുമ്മബി (80) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30 നാണ് അപകടം നടന്നത്. പരിക്കേറ്റ പാത്തുമ്മബിയെ ഉടന്‍ തന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വീട് ഭാഗികമായി പൊളിച്ച് നവീകരണം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























