വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം

നെടുമങ്ങാട് ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് -നൗഷിമ ദമ്പതികളുടെ ഇളയ മകന് ആബിദ് മിന്ഹാന് ആണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്കു കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. വിതുരയില്‍നിന്നു ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു. നെടുമങ്ങാട് ഭാഗത്തുനിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha