ഹരിപ്പാട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വയോധികന് മരിച്ച നിലയില്‍...

വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ എട്ടാം വാര്‍ഡ് വരുമ്പില്ലില്‍ തെക്കതില്‍ കുട്ടപ്പന് (68) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു.
ഞായറാഴ്ച സമീപമുള്ള വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി.
"
https://www.facebook.com/Malayalivartha