Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

തിരു: വിമാനത്താവളത്തിൽ തമ്പടിച്ച് യുദ്ധവിമാനം..! സമനിലതെറ്റി പൈലറ്റ്..?! വിമാനം വളഞ്ഞ CISF

17 JUNE 2025 09:30 AM IST
മലയാളി വാര്‍ത്ത

അറബിക്കടലില്‍ പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനം തിങ്കളാഴ്ചയും തിരികെപ്പോയില്ല. ഈ കപ്പലുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന് ആശങ്കകളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അടക്കം അനുമതി നല്‍കിയത്. പെലറ്റിന് മടക്കി കൊണ്ടു പോകാന്‍ സമ്മതിച്ചതും ഇതുകൊണ്ടാണ്. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്. ഇന്ത്യയുമായുളള സംയുക്ത പരിശീലന പ്രകടനത്തിനാണ് ഈ കപ്പല്‍ എത്തിയത്.

അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകള്‍ അന്താരാഷ്ട്ര കപ്പല്‍ ചാല്‍ വഴി പോകുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ഈ യാത്രയില്‍ വിമാനവാഹിനികളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പരിശീലനപ്പറക്കല്‍ നടത്തുന്നതിനും നിയമപ്രശ്‌നങ്ങളില്ല. എഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാല്‍ പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു. ഇതു കൊണ്ടാണ് കാലാവസ്ഥ പ്രതികൂലമായത് ഈ യുദ്ധ വിമാനത്തിന് വിനയായി മാറിയത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതും. അമേരിക്കന്‍ നിര്‍മിത എഫ്-35 ബി യുദ്ധവിമാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായാണ് വിവരം. ഇത് പരിഹരിക്കാന്‍ മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘം ഹെലികോപ്റ്ററില്‍ എത്തിയിരുന്നു.

 

അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്സ് എന്നപേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍നിന്നാണ് വിമാനം പരിശീലനപ്പറക്കലിനായി പറന്നുയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും എല്ലാ സഹായവും ഈ യുദ്ധ വിമാനത്തിന് നല്‍കി. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായില്ല. ചൊവ്വാഴ്ചയോടെ യുദ്ധവിമാനം കടലില്‍ നൂറു നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലിലേക്ക് മടങ്ങുമെന്നാണ് വിവരം. ഈ കപ്പലില്‍നിന്നുള്ള സംഘമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. എഫ്- 35 യുദ്ധവിമാനം പറത്തിയ പൈലറ്റിനെ ഹെലികോപ്റ്ററില്‍ മടക്കിക്കൊണ്ടുപോയിരുന്നു.

പരിശീലന പറക്കലിനിടെ വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. കടലില്‍ വട്ടമിട്ടു പറന്ന് ഇന്ധനം തീരാറായതോടെ, പൈലറ്റ് ശനി രാത്രിയോടെ തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു. ചെന്നൈയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ അഭ്യര്‍ഥനപ്രകാരം ഞായറാഴ്ച വിമാനത്തില്‍ ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കാരണം പറന്നുയരാനായില്ലെന്നതാണ് വസ്തുത. കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185 കിലോമീറ്റര്‍) അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നുയര്‍ന്ന എഫ് 35 വിമാനമാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ഇറക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എന്നാല്‍ ഇതിന് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

സൈനിക അഭ്യാസത്തിന്റെ ഭാഗമായി കടലില്‍ 36000 അടിയോളം പറന്നുയര്‍ന്ന വിമാനത്തിനു പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ലാന്‍ഡ് ചെയ്യാനായില്ല. ശക്തിയേറിയ കാറ്റും ഉയര്‍ന്ന തിരമാലയും മൂടല്‍മഞ്ഞും കാരണം വിമാനത്തിന് യുദ്ധക്കപ്പലിലെ ഫ്ലൈറ്റ് ഡെക്ക് കാണാനാകാത്ത അവസ്ഥയായിരുന്നു. പലതവണ വട്ടമിട്ട് പറന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇന്ധനം തീര്‍ന്നത്. തുടര്‍ന്നാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കന്‍ നിര്‍മിതമായ എഫ് 35. സഖ്യകക്ഷികള്‍ക്കുപുറമേ ഇന്ത്യക്കും എഫ് 35 നല്‍കാന്‍ തയ്യാറെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. ഇലക്ട്രോണിക്സ് വാര്‍ഫെയര്‍ സംവിധാനമുള്‍പ്പെടുന്ന ബഹുതല പോര്‍വിമാനമാണിത്. ബ്രിട്ടീഷ് എഫ് 35 ഫൈറ്റര്‍ ജെറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയത് സാധാരണസംഭവമെന്ന് വ്യോമസേന അറിയിച്ചു. ഇക്കാര്യം അറിയാമായിരുന്നെന്നും സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിന് സൗകര്യമൊരുക്കിയതെന്നും വ്യോമസേന അറിയിച്ചു.

യുദ്ധവിമാനത്തിലെ പൈലറ്റ് മൈക്കിനെ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചത്. തുടര്‍ന്ന് പൈലറ്റിനെ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കൊണ്ടുപോകാനായി വ്യോമസേന ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വിമാനത്തിനടുത്തുനിന്ന് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. തനിക്ക് ഒരു കസേര വേണമെന്ന് ആവശ്യപ്പെട്ട് അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഏറെനേരം വിമാനത്തിനടുത്ത് കസേരയിട്ട് വിശ്രമിച്ചതിനുശേഷമാണ് പൈലറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളിലേക്കു പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (49 minutes ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (1 hour ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (1 hour ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (2 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (4 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (5 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (5 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (5 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (5 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (5 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (5 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (5 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (5 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (5 hours ago)

Malayali Vartha Recommends