കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്പോലീസുകാരന് പരുക്ക്

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചു, പോലീസുകാരന് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടുപോയത്. രാവിലെ ഏഴുമണിയോടെ ദേശീയ പാതയില്‍ വെണ്ണക്കാട് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
മൂന്നു ലക്ഷം കിലോമീറ്ററില്‍ അധികം ഓടിയ വാഹനം നിലവില്‍ ഓടിക്കാനുള്ള കണ്ടീഷനിലല്ല എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടുപോയത്.
"
https://www.facebook.com/Malayalivartha