പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു....

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റു.
ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയില്‍ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു.
ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റാണ് മരണമടഞ്ഞത്.
https://www.facebook.com/Malayalivartha

























