മോശം കാലാവസ്ഥയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ട കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അമൃത്സറില് ലാന്‍ഡ് ചെയ്തു. 11.35ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡല്‍ഹിയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിമാനം അമൃത്സറില് ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാന്‍ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചു.
കൊച്ചിയില്‍നിന്ന് എടുത്തപ്പോള്‍ മുതല്‍ മോശം കാലാവസ്ഥയായിരുന്നു. രണ്ടുതവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴും ടര്‍ബുലന്‍സ് ഉണ്ടായി. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നല്ല മഴയായിരുന്നു. താഴെ റണ്‍വേ കാണാവുന്ന തരത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് പറന്നുപൊങ്ങുകയായിരുന്നു. പിന്നില്‍നിന്നുള്ള കാറ്റ് കൂടുതല്‍ ഉള്ളതുകൊണ്ട് ലാന്‍ഡിങ് സുരക്ഷിതമായിരിക്കില്ലെന്ന് പൈലറ്റിന് തോന്നിയതുകൊണ്ടാണ് അദ്ദേഹം ലാന്‍ഡിങ് ശ്രമിക്കാതിരുന്നത്.
https://www.facebook.com/Malayalivartha