കോഴിക്കോട് മൂന്നര വയസുകാരി തോട്ടില്‍ വീണ് മരിച്ചു

കോഴിക്കോട് അന്നശ്ശേരിയില്‍ തോട്ടില്‍ വീണ് മൂന്നര വയസുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടില്‍ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. തോട്ടില്‍ വീണ കുട്ടി ഒഴുക്കില്‍പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
https://www.facebook.com/Malayalivartha