Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....

വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി

18 JUNE 2025 01:20 PM IST
മലയാളി വാര്‍ത്ത

വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്ട്രോ, കവറുകള്‍, ബേക്കറി ബോക്സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും നിര്‍ദേശിച്ച് കോടതി

സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ 60 ജിഎസ്എമ്മില്‍ കൂടുതലുള്ള നോണ്‍ വോവന്‍ ബാഗുകളുടെ കാര്യത്തില്‍ നിരോധനം ബാധകമല്ല.

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, അടിമാലി, മാങ്കുളം, പള്ളിവാസല്‍, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന മൂന്നാര്‍ മേഖല, തേക്കടി, വാഗമണ്‍, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ലാഡ് തടാകം, അമ്പലവയല്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹില്‍ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമായിരിക്കും.

നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കേണ്ടതാണ്. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയുകയും വേണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാനായി പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (20 minutes ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (1 hour ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (1 hour ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (1 hour ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (3 hours ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (3 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (3 hours ago)

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ  (3 hours ago)

മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു  (3 hours ago)

അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്  (4 hours ago)

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവാഹ ചടങ്ങുകളിലും ....  (4 hours ago)

ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.  (5 hours ago)

വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു...  (5 hours ago)

Malayali Vartha Recommends