കളിപ്പാട്ടത്തില്‍ ചവിട്ടി നാലു വയസ്സുകാരന്‍ നിലത്ത് തലയിടിച്ച് വീണു ...ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടം അടക്കാനാവാതെ നിലവിളിച്ച്... പാറശാല പരശുവയ്ക്കലില്‍ കളിപ്പാട്ടത്തില്‍ ചവിട്ടി നാലു വയസ്സുകാരന്‍ നിലത്ത് തലയിടിച്ച് വീണു മരിച്ചു. രജിന്‍-ധന്യ ദമ്പതികളുടെ ഏക മകനായ ഇമാന്‍ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവം നടന്നയുടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണമടഞ്ഞു.
"
https://www.facebook.com/Malayalivartha