ചെങ്ങന്നൂരില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു...

ചെങ്ങന്നൂരില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശന് (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള എട്ടംഗ സംഘമാണ് എത്തിയത്. മിത്രപ്പുഴ ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഗണേശന് കാല് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനില്‍ക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാല്‍ മണിക്കൂറിനുശേഷം അതേസ്ഥലത്തു തന്നെയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























