ഇടുക്കിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ് ഷൈജു, അലന് കെ. ഷിബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 ന് ചെല്ലാര്കോവിലിലാണ് അപകടം സംഭവിച്ചത്.
തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരാണ് മരിച്ച രണ്ടു പേരും. ഇരുവരുടെയും മൃതദേഹം പുറ്റടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha