തിരുവല്ലയിലെ പൊടിയാടിയില്‍ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്....

തിരുവല്ലയിലെ പൊടിയാടിയില്‍ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെ പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിന്‍വശത്തെ വാതില്‍ പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു. മാവേലിക്കര-തിരുവല്ല റൂട്ടില്‍ ഓടുന്ന രഘു മോന് എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ച് വീണത്. സംഭവ ശേഷം നിര്‍ത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാര്‍ എന്നയാള്‍ കാവുംഭാഗം ജങ്ഷനില്‍ വച്ച് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ വിവരം അറിയിച്ചു.
തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാര്‍ മനു കുമാറിനോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തര്‍ക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാനായി പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു.
ഓട്ടോമാറ്റിക് ഡോര്‍ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതില്‍ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി പുറത്തേക്ക് വീണു പോയി.
"
https://www.facebook.com/Malayalivartha

























