ശബരിമല റോപ്പ് വേ പദ്ധതി... അനുമതി നല്‍കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ്

ശബരിമല റോപ്പ് വേ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് അനുമതി നല്‍കി. ഇനി ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയാണ് വേണ്ടത്.
നേരത്തെ വനംവകുപ്പ് ക്ലിയറന്‍സ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം റവന്യു ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.
ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിര്‍മിക്കുക. പമ്പ ഹില്‍ടോപ്പ് മുതല്‍ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിര്‍മിക്കുന്നത്.
വര്‍ഷം 40,000 മുതല്‍ 60,000 ടണ്‍വരെ സാധനസാമഗ്രികള്‍ റോപ്പ് വേ വഴി കൊണ്ടുപോകാവുന്നതാണ്. അടിയന്തരഘട്ടങ്ങളില്‍ കാര്‍ ആംബുലന്‍സും കൊണ്ടുപോകാന്‍ കഴിയും.
"
https://www.facebook.com/Malayalivartha