കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നു കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്.
പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് പുഴയില്‍ നിന്നു മൃതദേഹം കരക്കെത്തിച്ച് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തും. ഡിവൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബാവലി പുഴയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി കാണാതായ രണ്ടുപേരില്‍ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha