അനധികൃത സ്വത്ത് സമ്പാദനം...അഡീ. ഡിജിപി എം ആര് അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയില്‍ തുടര്‍ വാദം കേട്ടു

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അഡീ. ഡിജിപി എം. ആര്. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തലസ്ഥാന വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജിയില്‍ തുടര്‍ വാദം കേട്ടു.
എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്ലാറ്റ് , ഇതേ ഫ്ലാറ്റ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി മനോജാണ് ഹര്‍ജി പരിഗണിച്ചത്.
കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പകര്‍പ്പ് മാത്രമാണെന്നും ഒറിജിനല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിലാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സാക്ഷ്യപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ തിരിമറി സംശയിക്കുന്നതായും അതിനാല്‍ കേസ് ഡയറി ഫയല്‍ വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്നും വാദി ഭാഗം അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് ബോധിപ്പിച്ചു.
വാദി ഭാഗം ആവശ്യത്തില്‍ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥന് നടത്തിയ അന്വേഷണം വിലയി രുത്താനും വസ്തുതാ റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കണ്ടെത്താനും കേസ് ഡയറി പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും വാദത്തിനിടെ കോടതി പറഞ്ഞു.
തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്പ്പിച്ചോളാനും വാദി ഭാഗത്തിന് കോടതി അനുമതി നല്കി. ഹര്‍ജി 21 ന് പരിഗണിക്കാനായി മാറ്റി തുടര്‍ന്ന് വാദിഭാഗം ഹര്‍ജി സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha

























