വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില് തോമസ് വര്‍ഗീസിനെയാണ് നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ നൂല്‍പ്പുഴ പൊലീസ് ബുധനാഴ്ച ഉച്ചക്ക് ആശുപത്രിയില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ തോമസ് കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് നല്കിയ മൊഴി. തനിക്ക് 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. ഇത് വീട്ടാനായി കഴിയാതെ വന്നതോടെ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നും പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തോമസ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് എലിസബത്തിനെ നമ്പ്യാര്‍കുന്ന് സ്കൂളിനടുത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തോമസ് വര്‍ഗീസ് കൈ ഞരമ്പ് മുറിച്ച നിലയില്‍ അടുത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha