ഭാരതാംബ ചിത്രം സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയുടെ വേദിയില്‍ വെച്ചു..... പരിപാടി ബഹിഷ്ക്കരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

രാജ്ഭവനെ ആര്‍എസ്എസ് വേദിയാക്കാനായി വീണ്ടും ശ്രമം. ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയുടെ വേദിയില്‍ വെച്ചു. ഇതില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്കരിച്ചു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനിലെ പരിപാടിയില്‍ ഈ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവന് നടത്തുന്ന പരിപാടികളില്‍ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവന് ലംഘിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























