ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍....ഡിപ്പോ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരും കവറില്‍ കെട്ടിക്കൊണ്ട് വന്ന് തള്ളുന്നതും നിരീക്ഷിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ ഡിപ്പോ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരും കവറില്‍ കെട്ടിക്കൊണ്ട് വന്ന് തള്ളുന്നതും നിരീക്ഷിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി.
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സിസിടിവി നിരീക്ഷണം ശക്തമാക്കുകയാണ് ലക്ഷ്യം. സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെഎസ്ആര്‍ടിസി ഡിപ്പോ പരിസരങ്ങളെ വേസ്റ്റ് ബിന്നായി കാണുന്നവര്‍ ഏറെയാണ്. ഇങ്ങനെയുള്ളവരെ പിടികൂടാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.
ഡിപ്പോകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ സ്ഥിരമായി നിരീക്ഷിച്ച് ഈ മാലിന്യ നിക്ഷേപ സംഘങ്ങളെ പിടികൂടാന്‍ ഇനി ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഉണ്ടാവും. മാലിന്യം തള്ളുന്നത് കണ്ടാല്‍ വിവരം ഉടനടി യൂണിറ്റ് ഓഫീസറെ അറിയിക്കുകയും ചെയ്യും.
കൃത്യമായ തെളിവുകള്‍ ശേഖരിക്കും. ശേഷം സമയം, സ്ഥലം, മാലിന്യം കണ്ട രീതി, തെളിവ് എന്നിവയെല്ലാം ചേര്‍ത്ത് സ്വയംഭരണ വകുപ്പിന്റെ വാട്സാപ്പ് നമ്പറായ 9446700800ലേക്ക് അയക്കും .
പിഴയും ശിക്ഷയുമെല്ലാം തദ്ദേശ വകുപ്പ് തീരുമാനിക്കും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എവിടെയാണെങ്കിലും ചിത്രം പകര്‍ത്തി തദ്ദേശ തദ്ദേശ വകുപ്പിന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ച് റിപ്പോര്‍ട്ട് ചെയ്യാനായി എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശവും നല്‍കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha