ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ. എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകള്‍ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അശുതോഷ് അഗ്നിഹോത്രി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രഹിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് ഇംഗ്ലീഷ് ഭാഷയെക്കെതിരെ അമിത് ഷാ സംസാരിച്ചത്.
https://www.facebook.com/Malayalivartha