ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. ഗാന്ധിചിത്രവും ഉയര്‍ത്തി, 'ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും' എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉള്‍പ്പെടയുള്ള നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രാജ്ഭവനിലെ ഓദ്യോഗിക പരിപാടിയില്‍ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഈ ചിത്രം വെച്ച നടപടിയില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha