വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു

വാല്‍പ്പാറയില്‍ നാലര വയസുള്ള പെണ്‍കുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് പെണ്‍കുട്ടി. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.
വാല്‍പ്പാറ നഗരത്തോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലിപിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട തൊഴിലാളികള്‍ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്.
https://www.facebook.com/Malayalivartha