സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്നു മുതല്‍

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്ന് ആരംഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരുലിറ്ററും മറ്റു കാര്‍ഡുകാര്‍ക്ക് അരലിറ്റര്‍ വീതവുമാണ് ലഭിക്കുക. ലിറ്ററിന് 61 രൂപയാണ്.
വൈദ്യുതിയില്ലാത്ത കാര്‍ഡുകള്‍ക്ക് ആറുലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷന്‍ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 30ന് അവസാനിക്കുന്ന 2025--26 വര്‍ഷം ആദ്യപാദത്തിലേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണിത്. മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയതോടെ സംസ്ഥാനത്തെ വിതരണം പ്രതിസന്ധിയിലായിരുന്നു. വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും പ്രവര്‍ത്തനരഹിതമായി.
മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമീഷന്‍ ലിറ്ററിന് 3.70 രൂപയില്‍നിന്ന് ആറു രൂപയാക്കി. വര്‍ധനയ്ക്ക് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യം.
r
https://www.facebook.com/Malayalivartha