സ്കൂള്‍ സമയത്ത് ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം....

സ്കൂള്‍ സമയത്ത് ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കിയ സമയക്രമം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. സ്കൂള്‍ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും സ്കൂള്‍ കോളജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം സ്ക്കൂള് സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും സ്കൂള്‍ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പര്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ ജില്ലകളിലും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 5 മണിവരെയും ആയിരുന്നു. എന്നാല്‍ ഓരോ സ്ഥലത്തെയും പ്രത്യേക സാഹചര്യം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അതാതു ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കി.
https://www.facebook.com/Malayalivartha

























