ആയുര്‍വേദം പോലെ ഭാരതം ലോകത്തിന് നല്‍കിയ വലിയ സംഭാവനയാണ് യോഗയെന്ന് ഗവര്‍ണര്‍...

രാജ്ഭവനിലെ യോഗ ദിനാചരണത്തിലും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍. രാജ്ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും പ്രതിഷേധിക്കുന്നതിനിടെയാണ് യോഗദിനമുള്‍പ്പെടെയുള്ള ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്.
ആയുര്‍വേദം പോലെ ഭാരതം ലോകത്തിന് നല്‍കിയ വലിയ സംഭാവനയാണ് യോഗയെന്ന് ഗവര്‍ണര്‍ . ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ എന്നതാണ് ഇത്തവണത്തെ സന്ദേശം. ദിവസവും ഒരുമണിക്കൂര്‍ യോഗ ചെയ്താല്‍ ചിന്തയും മനസും ശുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് രാജ്ഭവനിലെ യോഗാ പരിശീലനത്തിലും അദ്ദേഹം പങ്കെടുത്തു. വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗ ദിനാചരണത്തിന്റെ ലൈവ് സംപ്രേക്ഷണവും രാജ്ഭവനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha