30 കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസ് രാജാക്കാട് സണ്ണിയുടെ കൂട്ടാളിക്ക് 12 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

30 കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ കുപ്രസിദ്ധ ലഹരിക്കടത്ത് നേതാവ് രാജാക്കാട് സണ്ണിയുടെ കൂട്ടാളിക്ക് 12 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി കൂനംമാക്കല്‍ ഹൗസില്‍ അജി ശ്രീധരനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി.രാജേഷാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
അതേ സമയം 12 ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ . പ്രോസിക്യൂട്ടര്‍ കെ. എല്‍. ഹരീഷ് കുമാറിനെ കോടതി പ്രശംസിക്കുകയും ചെയ്തു. 2018 നവംബര്‍ 23 ഉച്ചതിരിഞ്ഞ് 4 മണിക്ക് ട്രോളി ബാഗില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് ഓയില്‍ അടക്കം ചെയ്ത് പേട്ട റയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നിറങ്ങിയ പ്രതിയെ നര്‍ക്കോട്ടിക് സെല്‍ എ സി പി പിടി കൂടുകയായിരുന്നു.
" f
https://www.facebook.com/Malayalivartha