നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...

നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളും രാഷ്ട്രീയ നേതാക്കളും ഉറ്റുനോക്കുന്നു. നാളെ രാവിലെ എട്ടു മുതല്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
ആദ്യം നാലു മേശകളില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് 14 മേശകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ഇ.ടി.പി.ബി.എസ് പ്രീകൗണ്ടിങ്ങിനായി ഒരു മേശയും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായി സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കുന്നതാണ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങുന്നതാണ്. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























