ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട് അമിത വേഗതയില്‍ വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു കയറി മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്...

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട് അമിത വേഗതയില്‍ വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു കയറി മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്കുള്ള അല്‍-അസ ബസാണ് അപകടത്തില്‍ പെട്ടത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ ഇന്നലെ 12 മണിയോടെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബസിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് പിന്നാലെ നാട്ടുകാര്‍ ഏറെ ദൂരം പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബസ് സ്റ്റോപ്പില്‍ നിന്ന മൂന്ന് സ്ത്രീകളെയാണ് ഇടിച്ച് തെറിപ്പിച്ചത്. ബസ് വരുന്നതുകണ്ട് വഴിയില്‍ നിന്നവര്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വൂര്‍ സ്വദേശികളായ പ്രേമ,മകള്‍ സൈന, സംഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























