ഒടുവില്‍ നാടണഞ്ഞു... പക്ഷെ കേട്ടത് ദുരന്തവാര്‍ത്ത.... നെഞ്ചുപൊട്ടിക്കരഞ്ഞ് ആ അമ്മ

നിലവിളിച്ച് ആ അമ്മ... കുവൈത്തിലെ കഷ്ടപ്പാടില്‍ നിന്ന് നാടണഞ്ഞപ്പോള്‍ അറിഞ്ഞത് മകന്റെ വിയോഗ വാര്‍ത്ത. കുവൈത്തില്‍ തൊഴില്‍ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുന്‍പ് മകന്‍ ഷാനറ്റ് ബൈക്ക് അപകടത്തില്‍ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാര്‍ത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. ആര്‍ക്കും ആ അമ്മയെ ആശ്വസിപ്പിക്കാനായില്ല.
രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടില്‍ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളുംമൂലം തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചില്ല. ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം തടങ്കലിലായിരുന്നു.
അതേസമയം ജൂണ്‍ 17-ന് ജിനുവിന്റെ മകന്‍ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തില്‍ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്‌കാരം നടന്നു. എന്നാല്‍, അമ്മ എത്താത്തതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരം നടത്താനായില്ല. ഇതിനിടെ ജിനുവിന് താത്കാലിക പാസ്‌പോര്‍ട്ട് കിട്ടി. എന്നാല്‍, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകുകയായിരുന്നു. അതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരവും നീണ്ടു പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























