വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം.... സംഭവത്തില്‍ 3 യുവാക്കള്‍ പിടിയില്‍

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം നടത്തിയ കേസില്‍ 3 യുവാക്കള്‍ പിടിയിലായി. അട്ടപ്പള്ളം കുന്നേല്‍ വിഷ്ണു (32),രണ്ടാം മൈല്‍ സ്വദേശികളായ ഇലവുങ്കല്‍ ജിനു (35), ഈട്ടിക്കല്‍ ബിബിന്‍ (22) എന്നിവരാണ് പിടിയിലായത്.
കുമളി അമരാവതി പാണ്ടിക്കുഴിയിലുള്ള വെണ്താര റിസോര്‍ട്ടിലാണ് മോഷണം നടന്നത്. ജനറേറ്ററും, ബാത്ത്രൂം ഫിറ്റിംഗ്സുകളുമാണ് കവര്‍ച്ച ചെയ്തത്.
https://www.facebook.com/Malayalivartha

























