പതിനാലുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍

കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ ശേഷമാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഇപ്പോള്‍ രക്ഷിതാക്കളുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha