കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് നവവരന് ദാരണാന്ത്യം

വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തില്‍ കോട്ടയം ചക്കംപുഴ സ്വദേശിയായ യുവാവ് മരിച്ചു. കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. നവദമ്പതികള്‍ വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു.
ഭാര്യ അമാര്‍ലിയ അലക്‌സിന് സാരമായി പരുക്കേറ്റു. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഡോണറ്റിന്റെ മൃതദേഹം തൂവാക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha