സങ്കടമടക്കാനാവാതെ... കൂട്ടുകാരോടൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മൂങ്ങി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സംഭവമുണ്ടായത്. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു അഖില്‍.
പഠിച്ചു കൊണ്ടിരുന്ന കാലത്ത് ബെംഗളൂരുവിലെ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്നവര്‍ കരിവെള്ളൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ അഖില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
വളരെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്: റെജി, അമ്മ: സോഫി. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha