ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ സ്കൂളിനെതിരെ ആരോപണം

നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കളുടെ ആരോപണം. 14കാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര് നന്ദക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര് നന്ദയെ (14) ആണ് കഴിഞ്ഞദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ സ്കൂളിനു മുന്നില്‍ ആളുകള്‍ പ്രതിഷേധവുമായെത്തി.
https://www.facebook.com/Malayalivartha