രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ബിംബങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ബിംബങ്ങള്‍ പാടില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കത്തിന് രാജ്ഭവന്‍ മറുപടി നല്‍കുകയും ചെയ്യും.
സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നത്തിന് പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്.
വിഷയത്തില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാര്‍ ഉന്നയിച്ചെങ്കിലും തത്കാലം എതിര്‍പ്പ് അറിയിക്കുകയാണ് ഉചിതമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ തീരുമാനിച്ചത്.
മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവിറക്കണമെന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നോട്ട് നല്‍കിയെങ്കിലും അതും മന്ത്രിസഭ പരിഗണിച്ചില്ല.
ഗവര്‍ണറെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിനോട് സര്‍ക്കാരിന് താത്പര്യമില്ലെന്നാണ് സൂചനകളുള്ളത്. വിഷയം അമിതമായി രാഷ്ട്രീയവത്കരിക്കാതെ പക്വതയോടെ കൈകാര്യം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ പൊതുവായ നിലപാടുള്ളത്.
https://www.facebook.com/Malayalivartha