ഒഴിഞ്ഞ പ്‌ളാസ്റ്റിക് മദ്യക്കുപ്പികള്‍ ചില്ലറ വില്പനശാലകള്‍ വഴിതന്നെ ശേഖരിച്ച് റീ സൈക്‌ളിംഗിന് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍...

ഒഴിഞ്ഞ പ്‌ളാസ്റ്റിക് മദ്യക്കുപ്പികള്‍ ചില്ലറ വില്പനശാലകള്‍ വഴിതന്നെ ശേഖരിച്ച് റീ സൈക്‌ളിംഗിന് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. ചില്ലറ വില്പന ശാലകളില്‍ ശേഖരണ സംവിധാനം ഏര്‍പ്പെടുത്തും. ക്‌ളീന്‍ കേരള കമ്പനിയുമായി സഹകരിച്ചാവും നടപ്പാക്കുക.
ആദ്യഘട്ട ചര്‍ച്ച നടന്നു. 2021ല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, കൊവിഡ് കാരണം തുടരാനായില്ല.
ശേഖരിക്കുന്ന കുപ്പികള്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചെലവാണ് പ്രധാന തടസ്സമായിട്ടുള്ളത്. ഇതിനു വേണ്ടിവരുന്ന തുകയുടെ ഒരു വിഹിതം ബെവ്‌കോ വഹിക്കണമെന്നതാണ് ക്‌ളീന്‍ കേരള കമ്പനിയുടെ നിലപാട്. പ്‌ളാസ്റ്റിക് കുപ്പികള്‍ റീസൈക്‌ളിംഗ് ചെയ്യുന്ന ഫാക്ടറികള്‍ കോയമ്പത്തൂരിലും ആന്ധ്രയിലുമാണ് പ്രധാനമായുള്ളത്.
അവിടങ്ങളില്‍ എത്തിക്കണമെങ്കില്‍ കടത്തുകൂലിയായി നല്ലൊരു തുക ചെലവാകും. ബെവ്കോ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലും പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറീസിലും ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികളുടെ റീസൈക്ലിംഗ് ഫാക്ടറി സ്വന്തമായി സ്ഥാപിക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ലാഭകരമാവില്ലെന്നാണ് കണ്ടെത്തലുകള്‍.
https://www.facebook.com/Malayalivartha