കേരളത്തില്‍ തെരെഞ്ഞെടുപ്പ് മേയ് 16ന്, ഫലപ്രഖ്യാപനം 19ന്, കേരളത്തില്‍ 140 നിയമസഭ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്

കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ്തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് മേയ് 16 ന് ഒറ്റഘട്ടമായി നടക്കും. വോട്ടെണ്ണല്‍ മേയ് 19 നാണ്. കേരളത്തില്‍ 140 നിയമസഭ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്. നിയമസഭാതെരെഞ്ഞെടുപ്പ്‌വിജ്ഞാപനം ഏപ്രില്‍ 22ന് പുറപ്പെടുവിക്കും. അന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍29 നാണ് പത്രികസമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഏപ്രില്‍ 30ന് സൂക്ഷമ പരിശോധന നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം മേയ് രണ്ടാണ്.
തെഞ്ഞെടുപ്പ്മാതൃകാ പെരുമാറ്റചട്ടം ഇന്ന്മുതല്‍ നിലവില്‍ വന്നതായി തെരെഞ്ഞെടുപ്പ് തീയതികള്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച മുഖ്യതെഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീംസെയ്ദി അറിയിച്ചു. കേരളത്തില്‍ 2,56,08,720 സമ്മതിദായകരാണുള്ളത്. 2011 ല്‍ ഇത് 2,29,40,408 ആയിരുന്നു. ഇക്കുറി സംസ്ഥാനത്ത് 21,498 പോളിംഗ് സ്‌റ്റേഷനുകളുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 3.5ശതമാനം അധികം.
ഇക്കുറി കേരളത്തിലെ 12 മണ്ഡലങ്ങളില്‍ വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ആഡിറ്റ് ട്രയല്‍ അഥവാ വി.വി.പി.എ.റ്റി ഏര്‍പ്പെടുത്തും. സമ്മതിദായകന് തന്റെ വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാകുന്ന സംവിധാനമാണിത്. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍, (ടൗണ്‍ ഏരിയയില്‍ മാത്രം) എന്നിവിടങ്ങളിലായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha