അരി വറുക്കുന്ന യന്ത്രത്തിൽ കുടുങ്ങി നിലവിളി..! ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; നെഞ്ച് പൊട്ടി ഭർത്താവ്

ഫ്‌ളോര്‍ മില്ലില്‍ അരിപ്പൊടി വറുക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റിലേക്ക് വീണ് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സംഭവം. പുളിമാത്ത് സ്വദേശി ബീനയാണ് മരിച്ചത്. വെഞ്ഞാറമൂട് ജങ്ഷനില്‍ നെല്ലനാട് പഞ്ചായത്ത് ഓഫിസിനു സമീമുള്ള ആരുഡിയില്‍ ഫ്‌ളോര്‍ മില്ലിലായിരുന്നു അപകടമുണ്ടായത് .
അരി വറുത്ത് കഴിഞ്ഞ് യന്ത്രം നിര്‍ത്താന്‍ സ്വിച്ച് ബോർഡിനടുത്തേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ കാല്‍തെറ്റി ബെല്‍റ്റിലേക്ക് വീണു . ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി സംഭവസ്ഥലത്ത് വച്ച് തന്നെ ബീന മരിച്ചു . വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം ബെല്‍റ്റില്‍നിന്നും വേര്‍പെടുത്തിയത്.
https://www.facebook.com/Malayalivartha