ഷെറിനെ പുറത്തിറക്കിയ ആ പിടിപാടുകാരൻ ആരാണ്? കേന്ദ്രം രഹസ്യാന്വേഷണം തുടങ്ങി മന്ത്രിക്ക് പിന്നാലെ സി പി എം നേതാവും
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിൽ ഇടത് പ്രമുഖർ ഇടപെട്ടു എന്നാണ് റിപ്പോർട്ട്. അതിന്റെ വിശദാംശങ്ങളാണ് കേന്ദ്രം അന്വേഷിക്കുന്നത്. ഷെറിനെ തുറന്നു വിടാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യാത്തതും ദുരൂഹമായി തുടരുന്നു.
ശിക്ഷായിളവ് നൽകാൻ മിന്നൽവേഗത്തിൽ സർക്കാർ തീരുമാനിച്ച ഷെറിന് ജയിൽമോചനം കിട്ടിയതും മിന്നൽ വേഗത്തിലാണ്. ശിക്ഷ ഇളവുചെയ്തുള്ള ഉത്തരവ് ബുധനാഴ്ച പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിയതിന് പിന്നാലെ വ്യാഴാഴ്ചയാണ് പരോളിലായിരുന്ന ഷെറിൻ ജയിലിൽ എത്തി മോചനം നേടിയത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ഉച്ചയ്ക്ക് മൂന്നരയോടെ അതിരഹസ്യമായാണ് കാറിൽ ജയിലിലെത്തിയത്. 17 മിനിറ്റ് ജയിലിൽ ചെലവഴിച്ച അവർ മൂന്ന് ബോണ്ടുകളിൽ ഒപ്പിട്ട് വന്ന കാറിൽത്തന്നെ മടങ്ങി.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിവെച്ചതിനാൽ ഒപ്പിടാനുള്ള സമയം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടിവന്നുള്ളൂവെന്നാണ് വിവരം. ശിക്ഷായിളവ് നൽകിയ സർക്കാർ തീരുമാനം വിവാദമായതിനാൽ മോചനം സംബന്ധിച്ച വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ജയിൽ അധികൃതർക്കും കർശന നിർദേശമുണ്ടായിരുന്നു.
ഷെറിൻ ഉൾപ്പെടെ 11 പേർക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ ശുപാർശ ജൂലായ് 10-നാണ് ഗവർണർ അംഗീകരിച്ചത്. സർക്കാർ ശുപാർശ വിവാദമായ പശ്ചാത്തലത്തിൽ തടവുകാരുടെ വിശദാംശങ്ങൾ പ്രത്യേക ഫോമിൽ രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിച്ചു. ഗവർണറുടെ തീരുമാനം വരുമ്പോൾ ഷെറിൻ പരോളിലായിരുന്നു. വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചശേഷം 24 വരെയാണ് പരോൾ അനുവദിച്ചത്. ഈ ഉത്തരവും രഹസ്യമായാണ് കൈകാര്യം ചെയ്തത്. സഹതടവുകാരിയായ നൈജീരിയൻ യുവതി കെനി സിംപോയു ജൂലിയെ മർദിച്ചതിന് മാർച്ചിൽ ഷെറിന്റെ പേരിൽ കേസെടുത്തിരുന്നു. 14 വർഷത്തെ ശിക്ഷാകാലയളവിൽ 500 ദിവസത്തെ പരോളാണ് ഷെറിന് കിട്ടിയത്. ഇതും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു.
ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്വതന്ത്രയാക്കാൻ സർക്കാർ തീരുമാനിച്ചത്. 20 വർഷത്തിലധികം തടവിൽ കഴിയുന്ന സ്ത്രീകൾ വിവിധ ജയിലുകളിലുള്ളപ്പോഴായിരുന്നു തീരുമാനം. സിപിഎം നേതാക്കൾ ഉൾപ്പെട്ട ജയിൽ ഉപദേശകസമിതിക്ക് മുന്നിലെത്തിയ മറ്റ് രണ്ട് തടവുകാരുടെ അപേക്ഷ തള്ളിയായിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള ശുപാർശ.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെറിൻ ശിക്ഷയിളവിനായി അപേക്ഷിച്ചത്. ജയിൽ ഉപദേശകസമിതി പെട്ടെന്നുതന്നെ തീരുമാനമെടുത്ത് ഡിസംബറിൽ ജയിൽമേധാവിക്ക് ശുപാർശ നൽകി. നാലുതവണ ജയിൽ മാറ്റിയ ഷെറിന് അനുകൂല റിപ്പോർട്ട് കിട്ടിയതെങ്ങനെയെന്നതും ചർച്ചയായിരുന്നു. ഇളവുകൾക്കൊപ്പം വലിയ സൗകര്യങ്ങളും അവർക്ക് ജയിലിൽ കിട്ടിയിരുന്നതായി സഹതടവുകാരികൾ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര, മാവേലിക്കര, വിയ്യൂർ ജയിലുകളിൽനിന്ന് മാറിയാണ് ഷെറിൻ കണ്ണൂരിലെത്തിയത്. ഭാസ്കരകാരണവർ വധക്കേസിൽ 2010 ജൂൺ 11-നാണ് ഷെറിൻ ശിക്ഷിക്കപ്പെട്ടത്.
ഡിഐജി പ്രദീപുമായി നിരന്തരം മൊബൈൽഫോണിൽ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകൾ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സർ ഒരു പ്രശ്നവുമുണ്ടാക്കില്ല. പതിവായി ഫോണിൽ സംസാരിക്കാറുണ്ട് .നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിൻ പറഞ്ഞിട്ടുള്ളത്.
മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈൽഫോൺ, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങൾ, വീട്ടിൽ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങൾ, ബെഡ്, ബെഡ്ഷീറ്റുകൾ, ഓഫീസിൽ നിന്നും സെല്ലിലേക്ക് നടക്കാൻ കുട അങ്ങനെ പുറത്തെങ്ങനെയാണോ ജീവിക്കുന്നത് സമാനമായ രീതിയിലാണ് ജയിലിനകത്തും ഷെറിൻ കഴിഞ്ഞതെന്നും സുനിത പറയുന്നു.
പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ ഷെറിൻ ക്ഷണിച്ചിരുന്നു. പക്ഷേ താൻ പോയിട്ടില്ലെന്നും സുനിത പറഞ്ഞു. ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിർബന്ധിച്ചു കഴുകിക്കാറുള്ളതെന്നും സുനിത വെളിപ്പെടുത്തി. സുനിത വിയ്യൂർ ജയിലിൽ നിന്നും നിരാഹാരം കിടന്നുവന്ന വ്യക്തിയാണെന്നും വലിയ സൗഹൃദത്തിനൊന്നും പോകേണ്ടന്നുമായിരുന്നു ഷെറിന് ലഭിച്ച ഉപദേശം .
ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിർബന്ധിച്ചു കഴുകിക്കാറുള്ളതിനെതിരെ പരാതിപ്പെട്ടപ്പോൾ എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജയിലിൽ നിന്നിറങ്ങാൻ സഹായിക്കാമെന്നും ഷെറിൻ വാഗ്ദാനം ചെയ്തു. ജയിൽ സൂപ്രണ്ട് ഒക്കെ ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്ന പോലെയാണ് ഷെറിനോട് സംസാരിക്കുന്നത്. ഷെറിൻ–പ്രദീപ് സർ ബന്ധത്തെക്കുറിച്ചുള്ള പരാതി കൊടുത്തപ്പോൾ സൂപ്രണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും സുനിത പറയുന്നു.
പരാതി കൊടുക്കുന്ന സമയം ഷെറിൻ പരോളിൽ പോയിരുന്നു. തിരിച്ചുവന്നത് 2500രൂപ വിലമതിക്കുന്ന പേനയുമായാണ്. പേന തനിക്ക് തന്നു. തനിക്കെതിരെ പരാതിയെഴുതാൻ ഉപയോഗിച്ചോളൂ എന്നു പറഞ്ഞാണ് പേന കൈമാറിയത്.
സെല്ലിൽ കാൽമുട്ടിനേക്കാൾ ഉയരമുള്ള വലിയൊരു ബക്കറ്റ് നിറയെ ഷെറിന്റെ സാധനങ്ങളാണ്. ചിക്കൻ ബിരിയാണിയും മസാല ദോശയും ഉൾപ്പെടെയാണ് പുറത്തുനിന്നും കൊണ്ടുവരുന്നത്. മാഡം എനിക്ക് മസാലദോശ കഴിക്കാൻ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓർഡർ ചെയ്തു കൊണ്ടുവരും. 2015ലാണ് നാലുമാസക്കാലം സുനിത അട്ടക്കുളങ്ങരയിൽ ഉണ്ടായിരുന്നത്. തൊട്ടടുത്ത സെല്ലിൽ കണ്ട കാഴ്ചകളാണ് സുനിത വെളിപ്പെടുത്തുന്നത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു സുനിതയുണ്ടായിരുന്നത്.
കേരള പൊലീസിന്റെ ക്രൈം സ്റ്റോറികളിൽ എന്നും ഓർത്തുവയ്ക്കുന്ന ഒന്നാണ് ഭാസ്‌കരക്കാരണവർ വധക്കേസ്. 2009 നവംബർ ഏഴിന് നടന്ന കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെ ആ കേസും നാൾവഴികളും വീണ്ടും ചർച്ചയാകുകയാണ്. മോഷണത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്ന് അദ്യം കരുതിയെങ്കിലും പൊലീസ് മികവിൽ അന്വേഷണം കൃത്യമായി പ്രതികളിലേക്ക് എത്തി. ഭാസ്‌കരക്കാരണവർ വധവും പ്രതികളിലേക്ക് പോലീസ് എത്തിയതും എങ്ങനെയാണെന്ന് പരിശോധിക്കാം.
മോഷണവും പിന്നീടുണ്ടായ കൊലപാതകവുമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ മരണാനന്തര ചടങ്ങിന് ശേഷം പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചതോടെയാണ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയത്. അന്നത്തെ ചോദ്യം ചെയ്യലിൽ മരുമകളായ ഷെറിൻ തന്നെയാണ് വീടിന്റെ മുകളിലത്തെ നിലയിൽ ഒരു സ്ലൈഡിംഗ് വിൻഡോ ഉണ്ടെന്നും അതുവഴി ഒരാൾക്ക് രണ്ടാം നിലയിലേക്ക് പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാൽ ഒരു ഏണിയില്ലാതെ അതിന്റെ മുകളിൽ കയറി നിൽക്കാനാവില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മതിലിനോട് ചേർന്ന് ഒരു ഏണി കണ്ടെത്തി. എന്നാൽ അതിൽ മുഴുവൻ പൊടിപിടിച്ചിരുന്നതിനാൽ ഈ അടുത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് മനസിലായി.
വീട്ടിൽ ഭാസ്‌കര കാരണവർ അരുമകളായ രണ്ട് നായ്ക്കളെ വളർത്തിയിരുന്നു. അന്ന് രാത്രി അവർ കുരച്ചില്ല. അതുകൊണ്ട് തന്നെ മോഷ്ടാക്കളാണ് കൃത്യം നടത്തിയതെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനസിലായി. സംശയം തോന്നിയ പൊലീസ് ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചു. അന്ന് രാത്രി ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. ഇപ്പോൾ കേസിൽ ശിക്ഷ അനുഭവിക്കുന്ന ബാസിത്ത് അലിയുടെ നമ്പരായിരുന്നു അത്. പിന്നീട് നടത്തിയ പരിശോധനയിൽ കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ള വിരലിന്റെ പാട് ബാസിത്ത് അലിയുടേതാണെന്ന് കണ്ടെത്തി.
കാരണവരെ വധിച്ചതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച് ബാസിത്ത് ഷെറിന് നൽകിയ വെള്ളിമോതിരവും വീട്ടിൽ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ തൊണ്ടി മുതലെല്ലാം മറുനാട്ടിൽ നിന്ന് കണ്ടെടുക്കാൻ പൊലീസിന് സാധിച്ചു. പ്രതികൾ ഇവർ തന്നെയാണെന്ന് തെളിവ് ലഭിച്ചതോടെ 89ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ശരീരികമായ വെല്ലുവിളി നേരിടുന്ന ഇളയ മകൻ ബിനു പീറ്റർ കാരണവറിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മരുമകളായി വീട്ടിലേക്ക് എത്തിച്ചത്. ഇതിന് വേണ്ടി ഷെറിന്റെ ബാദ്ധ്യതയെല്ലാം തീർത്തുകൊടുത്തു. വിവാഹം കഴിഞ്ഞാൽ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് ഷെറിന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇരുവരും അമേരിക്കയിൽ എത്തി. അന്ന് അവിടെ ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്ന് മോഷണത്തിന് പിടികൂടിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. പിന്നീട് ഭർത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ ചില പൊരുത്തക്കേടുകളും ആരംഭിച്ചു.
അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ടിലൂടെയാണ് ബാസിത്ത് അലിയെ ഷെറിൻ പരിചയപ്പെടുന്നത്. മൊബൈൽ കൂടി ലഭിച്ചതോടെ ഷെറിന്റെ പുരുഷ സൗഹൃദം വലിയ രീതിയിൽ വർദ്ധിച്ചു. അങ്ങനെ പരിചയപ്പെടുന്നവർ വീട്ടിലേക്ക് എത്തി. ഒരേ സമയത്ത് ഒന്നിലധികം പേർ ഷെറിനെ കാണാൻ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. പുരുഷ സുഹൃത്തുക്കളുടെ വരവ് ഭാസ്‌കര കാരണവർ കണ്ടതോടെ അവരുടെ സന്ദർശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെ ഷെറിന് തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി വിൽപത്രം എഴുതി. കാരണവരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം കൂടി നിന്നതോടെ പലരിൽ നിന്നായി ഷെറിൻ പണം കടം വാങ്ങാൻ തുടങ്ങി. ഈ കടങ്ങളെല്ലാം കാരണവർ തന്നെ വീട്ടേണ്ടി വന്നു.
സ്വത്തിൽ നിന്നും ഒഴിവാക്കിയ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളും അവരുടെ സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവർക്കൊപ്പമാണ് കാരണവരെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ കുരയ്ക്കാതിരിക്കാൻ അവയ്ക്ക് മയക്കുമരുന്ന് നൽകി.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.
ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
നാട്ടിലെത്തിയതിന് പിന്നാലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഷെറിന്‍. കാരണവര്‍ മാസംതോറും നല്‍കുന്ന 5000 രൂപ പോലും തികയാതായി. പലരില്‍നിന്നും കടം വാങ്ങി. ഒടുവില്‍ ഈ കടമെല്ലാം വീട്ടുന്നത് ഭാസ്‌കര കാരണവരും. സീരിയല്‍ നടന്മാര്‍ മുതല്‍ പലരും ഷെറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നതായി അന്ന് പോലീസ് പറഞ്ഞിരുന്നു. സീരിയല്‍ നടനൊപ്പം മൂന്നാറിലും ചെന്നൈയിലും ഷെറിന്‍ യാത്രപോയതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായി. രാത്രി വൈകുംവരെ മദ്യപാനമായിരുന്നുവത്രെ ഷെറിന്റെ പതിവ്. സുഹൃത്തുക്കളായിരുന്നു യുവതിക്ക് മദ്യം എത്തിച്ച് നല്‍കിയിരുന്നതെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.
ഷെറിന്റെ സൗഹൃദവലയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്‍ പദ്ധതിയിട്ടത്. ഇതിനായി വാതില്‍തുറന്ന് നല്‍കിയതും കിടപ്പുമുറിയിലേക്ക് കൂട്ടുപ്രതിയെ കൊണ്ടുപോയതുമെല്ലാം ഷെറിനായിരുന്നു.
ഭാസ്‌കര കാരണവരുടെ കൊലപാതകത്തില്‍ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. സിനിമകളും സീരിയലുകളും കണ്ട് കൊലപാതകം ആസൂത്രണംചെയ്ത ഷെറിന് പോലീസിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന്‍ പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന്‍ നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു. ''ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം'', എന്നായിരുന്നു ഷെറിന്റെ ചോദ്യം.
സംഭവത്തിന് ശേഷം ചെറിയനാട്ടെ കാരണവേഴ്്‌സ് വില്ലയില്‍ ആരും താമസിച്ചിരുന്നില്ല. ഷെറിന്റെമകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ പിന്നീട് അമേരിക്കയിലേക്കു കൊണ്ടുപോയി.
ഷെറിൻ അസാധാരണ ശേഷിയുള്ള കുറ്റവാളിയാണെന്ന് എല്ലാവരും സമ്മതിക്കും. കോടതി പോലും ഇവർക്ക് അർഹത വധശിക്ഷയായിരുന്നുവെന്ന് പറഞ്ഞിരുന്നു. പ്രായം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കാത്തതെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ അതിന്റെ നേട്ടം ഇപ്പോഴാണ് ഷെറിൻ അനുഭവിക്കുന്നത്.
കാരണവർക്ക് ഇല്ലാതിരുന്ന സുഹൃദ് വലയമാണ് ഷെറിന് ഉണ്ടായിരുന്നത്. ഷെറിനെ സഹായിക്കാൻ ജയിലിന് പുറത്തും സുശക്തമായ ഒരു സംവിധാനം ഉണ്ട്. പട്ടി ചത്താൽ പോലും പ്രതികരിക്കുന്ന നേതാക്കളാരും ഷെറിനെ എതിർത്ത് രംഗത്ത് വന്നില്ല. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പഠിച്ച് പറയാമെന്നാണ് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചത്. ഷെറിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഇവർക്കില്ലെന്ന് വേണം കരുതാൻ.
ഇത്രയും ക്രൂരമായ ഒരു കൊലപാതമായതിനാൽ കൃത്യമായ ജാഗ്രതയോടെ മാത്രമേ ഇത്തരം ഒരു തീരുമാനമെടുക്കാൻ പാടുള്ളായിരുന്നു. പ്രതിപക്ഷ നേതാക്കളുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടാവണം. അതാണ് അവർ ഒരു പ്രസ്താവന പോലും ഇറക്കാത്തത്. ഇടത് - വലത് മുന്നണികൾ പിന്താങ്ങിയ ഉത്തരവായതുകൊണ്ടാണ് രഹസ്യം കേന്ദ്രം അന്വേഷിക്കുന്നത്. .
ഒരു മന്ത്രിയാണോ അതാ കൂടുതൽ മന്ത്രിമാരാണോ ഷെറിനെ സഹായിക്കാൻ രംഗത്തുള്ളതെന്ന് വരും ദിവസങ്ങളിൽ മനസിലാവും. മന്ത്രിസഭാ യോഗത്തിൽ അജണ്ട ആരുടേതാണെന്ന് അറിഞ്ഞാലും ഇക്കാര്യം വ്യക്തമാകും.ആഭ്യന്തര വകുപ്പാണ് അജണ്ട തയ്യാറാക്കിയതെങ്കിൽ തന്നെ അതിന് കാരണഭൂതരായവർ ആരൊക്കെയാണെന്ന് പുറത്തു വരേണ്ടിയിരിക്കുന്നു. ഇപ്പോഴാണ് മന്ത്രിക്ക് പുറമേ ആഭ്യന്തരവകുപ്പിൽ വൻ സ്വാധീനമുള്ള ഒരു സി പി എം നേതാവു കൂടിചിത്രത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha