പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ, മാലദ്വീപ് സന്ദര്‍ശനം 23 മുതല്‍ 26 നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ, മാലദ്വീപ് സന്ദര്‍ശനം 23 മുതല്‍ 26 നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം . 23, 24 തീയതികളില്‍ നടക്കുന്ന യു.കെ സന്ദര്‍ശനത്തിനിടെ ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. 26ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.
ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം . വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുമായി ചര്‍ച്ച നടത്തുന്നതാണ്.
ചാള്‍സ് മൂന്നാമന്‍ രാജാവുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. നാലാം തവണയാണ് മോദി യു.കെയിലെത്തുന്നത്. 2018ലായിരുന്നു ആദ്യ സന്ദര്‍ശനം. 25ന് ലണ്ടനില്‍ നിന്ന് മാലദ്വീപിലേക്ക് പോകുന്ന മോദി 26ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. ഡോ. മുഹമ്മദ് മുയിസു പ്രസിഡന്റായതിനുശേഷം മാലദ്വീപിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മോദി. സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്ത പദ്ധതിയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. 2024 ഒക്ടോബറില്‍ മുയിസു ഇന്ത്യയിലെത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
മുയിസു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം .
https://www.facebook.com/Malayalivartha