സങ്കടക്കാഴ്ചയായി.... യുഎഇയില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍....

നിലവിളിച്ച് വീട്ടുകാര്‍.... യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചനകളുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്
ദുബൈയിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ലാറ്റിന് സമീപത്ത് താമസിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നു. ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതുല്യ സഹോദരിക്ക് അയച്ചുനല്‍കിയിരുന്നു. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യും.
https://www.facebook.com/Malayalivartha