കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ . കെ. ജഗദീശ് ചന്ദ്രന്‍ നായര്‍ അന്തരിച്ചു....

കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ . കെ. ജഗദീശ് ചന്ദ്രന്‍ നായര്‍ (95) അന്തരിച്ചു. കലൂര്‍ ആസാദ് റോഡ് കൊമരോത്ത് ലെയിനിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പച്ചാളം ശാന്തി കവാടത്തില്‍ നടക്കും. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രന്‍ സിവില്‍/ ഭരണഘടന, ക്രിമിനല്‍, കമ്പിനി നിയമങ്ങളില്‍ പ്രഗ്ത്ഭനായിരുന്നു.
കെ. ജഗദീശ് ചന്ദ്രന്‍ നായര്‍ക്ക് 74 വര്‍ഷത്തെ അഭിഭാഷകവൃത്തി പരിചയമുണ്ട്. ഇടമലായര്‍, ഗ്രാഫൈറ്റ്, ജോസഫ് എം പുതുശ്ശേരി ഇലക്ഷന്‍ കേസ്, വര്‍ക്കല കഹാര്‍, ഇരവിപുരം എ അസീസ് ഇലക്ക്ഷന്‍ കേസ്, നാദാപുരം കൊലക്കേസ് ഉള്‍പ്പെടെ കേരളത്തിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.
ചങ്ങനാശ്ശേരി മാമൂട്ടില്‍ ഹരിപ്പാട് എന്‍.എസ്. എസ്. സ്‌ക്കൂള്‍ അധ്യാപകനായിരുന്ന പരേതന്‍ എന്‍. കേശവപിള്ളയുടെ മകനാണ്. ഭാര്യ. പരേതയായ ജി പാറക്കുട്ടി അമ്മ മക്കള്‍ : അഡ്വ ജെ. കൃഷ്ണകുമാര്‍ ( ആര്‍.എസ് .പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, യുടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും, പ്രോഗ്രസീവ് ലോയേഴ്‌സ് ഫോറം സംസ്ഥാന ജന. സെക്രട്ടറി), ലതാ പ്രദീപ് (വിജയവാഡ ), ജെ. പ്രേം ചന്ദ് (എഞ്ചിനീയര്‍ : ദുബായ്) മരുമക്കള്‍: ദീപ കൃഷ്ണകുമാര്‍, വി പ്രദീപ് (റിട്ട. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈശാഖ് സ്റ്റീല്‍സ് ) മഞ്ജു പ്രേം.
https://www.facebook.com/Malayalivartha























