കോഴിക്കോട് നഗരത്തില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട്ട് തുടക്കമായി. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ അനുമതിയും ലഭിച്ച ശേഷം നിര്‍മാണം തുടങ്ങിയാല്‍ പദ്ധതി അനിശ്ചിതമായി നീളുമെന്നും അതിനാലാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മുതല്‍ മീഞ്ചന്ത വരെ 13.33 കിലോമീറ്റര്‍ ദൂരത്തിലാണ് ലൈറ്റ് മെട്രോ നിര്‍മിക്കുന്നത്. സ്ഥലമെടുപ്പ്, ടെന്‍ഡര്‍ ഡോക്യുമെന്റ് തയാറാക്കല്‍, റോഡ് വീതി കൂട്ടല്‍, ഫ്‌ലൈഓവര്‍, സബ് വേ നിര്‍മാണം തുടങ്ങിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ ഒമ്പത് മാസം കൊണ്ട് പൂര്‍ത്തിയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 2,057 കോടി രൂപയാണ്. പൂര്‍ത്തിയാകുമ്പോള്‍ 2,509 കോടി രൂപയോളം വരും.
തിരുവനന്തപുരത്ത് ടെക്‌നോ സിറ്റി മുതല്‍ കരമന വരെ 22.20 കിലോമീറ്റര്‍ ദൂരത്തിലാണ് ലൈറ്റ് മെട്രോ നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തുക 3,453 കോടി രൂപയാെണങ്കിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് 4,219 കോടി രൂപയിലെത്തും. രണ്ട് പദ്ധതിക്കുമായി 6,726 കോടിയാണ് കണക്കാക്കുന്നത്. ഇതില്‍ 4,733 കോടി രൂപ ജപ്പാന്‍ ഇന്റര്‍നാഷണല്‍ ബാങ്കും 1,167 കോടി രൂപ കേരള സര്‍ക്കാരും 826 കോടി രൂപ കേന്ദ്ര സര്‍ക്കാരും വഹിക്കണമെന്നാണ് ഡി.എം.ആ.ര്‍സിയുടെ പദ്ധതിരേഖയില്‍ പറയുന്നത്.
തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനാണ് ഓടിക്കുക. ആവശ്യമെങ്കില്‍ രണ്ടിടത്തും ഓരോ കോച്ച് അധികമായി ഘടിപ്പിക്കാം. ഒരു കോച്ചില്‍ 200 പേര്‍ക്ക് വീതം യാത്ര ചെയ്യാം. ഭൂമി ഏറ്റെടുക്കലിന് തിരുവനന്തപുരത്ത് 175 കോടി രൂപയും കോഴിക്കോട്ട് 129 കോടി രൂപയും വേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha