നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍.വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര നടക്കാവില്‍ അബ്ദുറഹിമാനെയാണ് (36) തിരൂര്‍ ഡിവൈ!എസ്!പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 12നാണ് കോതമംഗലം സ്വദേശിനി അമീന ആശുപത്രിയില്‍ വച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷത്തിലേറെയായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന മറ്റൊരു ജോലിക്കായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ജനറല്‍ മാനേജര്‍ അനുവദിച്ചു നല്‍കിയിരുന്നില്ലെന്നാണ് വിവരം.
ഈ മനോവിഷമത്തില്‍ അമീന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കല്‍പ്പകഞ്ചേരിക്കടുത്തുളള കുറ്റിപ്പാലയിലെ ബന്ധു വീട്ടില്‍ നിന്ന് അബ്ദുറഹിമാനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യക്ക് കാരണം അബ്ദുറഹിമാന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ചും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അമീന മരിച്ച തൊട്ടടുത്ത ദിവസം തന്നെ പിറ്റേന്ന് ആശുപത്രി മാനേജ്‌മെന്റ് അബ്ദുറഹിമാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം അബ്ദുറഹിമാന്‍ ബന്ധു വീടുകളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച തിരൂര്‍ ഡിവൈഎസ്!പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























