മംഗളൂരുവില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയില്‍ വെള്ളിയാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു.
കുടക് ജില്ലയിലെ ഗോണിക്കോപ്പല്‍ സ്വദേശികളായ കെ.നിഹാദ് (28) സി.റിഷാന്‍ (30), എം. റാഷിബ് (32), എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. ഉള്ളാളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാല്‍ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ സുള്ള്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha