മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനു വിജിലന്‍സിനു കോടതി കൂടുതല്‍ സമയം അനുവദിച്ചു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനു വിജിലന്‍സിനു കോടതി കൂടുതല്‍ സമയം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നര മാസമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അനുവദിച്ചത്. കേസ് ഏപ്രില്‍ 23ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരേ കേസെടുത്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha