സിദ്ധിഖിനെതിരെ അരൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍

നടന്‍ സിദ്ധിഖിനെതിരെ ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍. സിദ്ധിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സിനിമാക്കാരെ സിനിമയിലേയ്ക്കയക്കുക എന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നു മുസ്‌ലിം ലീഗ്
അരൂര്‍ മണ്ഡലത്തിലെ ചന്തിരൂര്‍, കുത്തിയതോട്, തുറവൂര്‍, പള്ളിപ്പറം പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പൗരസമിതി എന്ന പേരില്‍ പതിച്ച പോസ്റ്ററുകള്‍ സിദ്ധിഖ് ഗോ ബാക്ക് എന്ന് പറയുന്നു. അരൂരിലുള്ളവര്‍ അരൂരില്‍ മല്‍സരിക്കട്ടെ എന്നും നിലപാടുണ്ട്. സിനിമക്കാരെ സിനിമയിലേയ്ക്കയക്കണം. തുറവൂരില്‍ കെപിസിസി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ വീടിനുചുറ്റും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സമഗ്ര ചിത്രം!!
സിദ്ധിഖുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ ഈ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന സൂചന ഇതോടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധിഖിനെതിരായ പോസ്റ്റര്‍ പ്രചാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha