കാഞ്ഞങ്ങാട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച: 2.4 ലക്ഷം രൂപ കവര്‍ന്നു

നഗരമധ്യത്തില്‍ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച. 2.4 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് നവരംഗ് റസിന്‍സിയുടെ അടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ടുതകര്‍ത്ത് ഷട്ടര്‍ ഭാഗികമായി തുറന്നുകിടക്കുന്നത് കണ്ടത്. തലേദിവസത്തെ കലക്ഷന്‍ 2,40,000 രൂപ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് കവര്‍ന്നത്. സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണേ്ടായെന്നു ഉറപ്പ് വരുത്തിയിട്ടില്ല.
സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുചുറ്റിലും ഹോട്ടല്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയായാല്‍ ഇവിടം വിജനമാണ്. ഇത് കവര്‍ച്ചക്കാര്‍ക്ക് സൗകര്യമായി. മാനേജരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha